Kerala

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.