മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു. അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികളുടെ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ചര്‍ച്ച നടന്നത്.
Related News
ലൗ ജിഹാദ് ആരോപണം; വാർത്ത നിഷേധിച്ച് പെൺകുട്ടി
ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടത്തിന് തന്നെ വിട്ടിരിക്കുകയാണ്. ആരുടെയും പ്രേരണ പ്രകാരമല്ല അബൂദബിയിൽ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കും […]
നികുതി ഭീകരതക്കെതിരെ കെ.പി.സി.സിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍
സംസ്ഥാനത്തെ നികുതി ഭീകരതക്കെതിരായ കെ.പി.സി.സിയുടെ സമര പരമ്പരകളുടെ ഭാഗമായി ഫെബ്രുവരി 28ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എംപി. വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക. നികുതിപ്പിരിവിലെ കെടുകാര്യസ്ഥത, സര്‍ക്കാരിന്റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ എന്നിവ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പൊതുകടം പെരുകി. ഇതിന്റെ എല്ലാം ദുരിതം സാധാരണക്കാരന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍. നികുതി വര്‍ധനവും […]
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ച് മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും
ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി കോഴിമലയിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. മുരിക്കാട്ടുകുടി വികാസ് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. അഡ്വ:ഡീൻ കുര്യാക്കോസ് എംപിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.കോഴിമല പോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് സൗജന്യമായി ക്യാമ്പ് നടത്തുവാൻ സന്നദ്ധമായി മുന്നോട്ടുവന്ന ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും, കെയർ &ഷെയർ ഫൗണ്ടേഷനും എംപി […]