കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ കേന്ദ്രം. 12 കോടി ഡോസ് ഈ മാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും. കേന്ദ്രത്തിന്റെ കൈവശം ബാക്കിയുള്ള ഡോസും അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. സ്പുട്നിക് വാക്സിന്റെ മൂന്ന് ലക്ഷത്തോളം ഡോസുകൾ ഇന്നലെ രാത്രി റഷ്യയിൽ നിന്നെത്തി. അടുത്ത രണ്ട് മാസത്തിനകം രണ്ട് കോടിയോളം ഡോസ് കൂടി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം ഡോസുകൾ രണ്ട് ബാച്ചുകളിലായി ഇതിനോടകം രാജ്യത്ത് എത്തിച്ച് കഴിഞ്ഞു. ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായും കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. അതിനിടെ രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ കലർത്തിയുള്ള പരീക്ഷണം രാജ്യത്ത് ഉടൻ ആരംഭിക്കും. അതിനിടെ വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
Related News
അക്രമം തുടരുന്ന ബംഗാളിലേക്ക് ബി.ജെ.പി എംപിമാരുടെ സംഘം
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി എം.പിമാര്‍ പശ്ചിമബംഗാളിലേക്ക്. ദിലീപ് ഘോഷ്, മുകുള്‍ റോയി എന്നിവരടങ്ങുന്ന സംഘം 24 പര്‍ഗാനയിലെ ഭത്പാര സന്ദര്‍ശിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. എം.പി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേര് കൊല്ലപ്പെട്ട ഭത്പാരയില്‍ സംഭവത്തോട് ബന്ധപ്പെട്ട് പതിനാറ് പേര് അറസ്റ്റിലായിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ശക്തമാകുന്നു
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. […]
സംസ്ഥാനത്ത് വീണ്ടും സവാളക്ക് വില കൂടി
സംസ്ഥാനത്ത് സവാളക്ക് വീണ്ടും വില കൂടി. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. കേരളത്തിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു.