കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു… കോവിഡ് ആശങ്കക്കിടെ വൈറസിന്റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2019 നവംബറിൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞരെ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി യുഎസ് ഇന്റലിജൻസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ അമേരിക്കയ്ക്ക് താൽപര്യമില്ല എന്നാണ് ചൈനയുടെ വിമർശനം. ബൈഡന്റേത് രാഷ്ട്രീയ ലക്ഷ്യമാണെന്നും ചൈന തിരിച്ചടിച്ചു… ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി..
Related News
കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്ക് സൌദിയുടെ സഹായം
കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.സൌദിയിലെ കിങ് സല്മാന് സഹായ കേന്ദ്രത്തില്‍ നിന്നുള്ള അടിസ്ഥാന മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയിലെ വുഹാനില്‍ എത്തിച്ചു. കോടികള്‍ വിലവരുന്ന ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണമാണ് പൂര്‍ത്തിയാക്കിയത്. കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.റിയാദ് ആസ്ഥാനമായുള്ള കിങ് സല്മാന് സെന്റര്‍ ഫോര്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററില്‍ നിന്നാണ് ചൈനയിലേക്കുള്ള ആദ്യ ഘട്ട മെഡിക്കല്‍ സഹായം എത്തിച്ചത്. 60 അള്‍ട്രാ സൌണ്ട് […]
കേരള ഈസ് ഔസം: കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍
കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം […]
സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ അതിശയമെന്ന് ആക്രമണകാരി
എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്. “എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി […]