സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക്വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന് പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്നായിരുന്നു എം.ബി രാജേഷ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞിരുന്നത്. കഴിവും അനുഭവവും സമിന്വയിപ്പിച്ച വ്യക്തിയാണ് എം.ബി രാജേഷ് എന്ന് ആശംസ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അല്‍പ്പം മുമ്പാണ് 15ാമത് നിയമസഭയുടെ കേരള നിയമസഭയുടെ 23 മത് സ്പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിൽ നിന്ന് പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്. 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.
Related News
കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടി.പി.ആർ 38ന് താഴെ
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും […]
1960 ൽ കൊച്ചി കപ്പൽശാലയ്ക്കായി പള്ളിയും സെമിത്തേരിയും വിട്ടുനൽകി; പള്ളി മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം
കൊച്ചിൻ ഷിപ്പിയാർഡിന് വേണ്ടി പള്ളിയും സിമിത്തെരിയും വിട്ടുകൊടുത്ത വരവുകാട് അംബികാപുരം പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 15 നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് ചടങ്ങിൽ മുഖ്യാതിഥിയാകും. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ പങ്ക് അംബികാപുരം വ്യാകുലമാതാ പള്ളിക്ക് ഉണ്ട് . 1960-ൽ കപ്പൽശാലക്കായി സ്ഥലമെടുപ്പ് ആരംഭിച്ചപ്പോൾ നിർദേശിക്കപ്പെട്ട പദ്ധതി പ്രദേശം മുഴുവൻ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു. കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യം ആക്കുന്നതിനായി […]
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിച്ചേക്കും
കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിച്ചേക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻ.സി.പി നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് ചേരും. പല പേരുകളും പരിഗണനയിൽ ഉണ്ടെങ്കിലും തർക്കമൊഴിവാക്കി ഒറ്റപ്പേരുമായി എത്താനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. തോമസ് ചാണ്ടി അന്തരിച്ചപ്പോൾ ഒഴിവ് വന്ന കുട്ടനാട് സീറ്റ് എൻ.സി.പി.ക്കു തന്നെ നൽകാൻ ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരിന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായം കുടുബത്തിനും എൻ.സി.പി.യിലെ ഒരു വിഭാഗം […]