18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വാക്സിന് നയത്തില്‍ മാറ്റം വരുത്തിയത്. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന് ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിയാണ് വാക്സിന് സ്വീകരിച്ചത്. പുതിക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിന് നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നതു അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി
Related News
സ്വപ്നയുടെ ലാപ്ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന
യുഎഇ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയെ കണ്ടെത്തുന്നതിനായി കസ്റ്റംസ്, കേരള പോലിസിന്റെ സഹായവും തേടും. സ്വർണ കടത്തുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിനാണ് കസ്റ്റംസ് തയാറെടുക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. […]
ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവ് വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഡല്‍ഹിയില്‍ മരിച്ച ലിസി ഇടുക്കി പൊലീസ് മേധാവിക്ക് നല്കിയ പരാതി നല്‍കിയിരുന്നതായി വ്യക്തമായി. ആദ്യ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ഭര്‍ത്താവിന്റെ മരണം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മക്കളും പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ വ്യക്തതക്കായി അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മരിച്ച ലിസി മെയ് 30നാണ് ഇടുക്കി ജില്ലാ പൊലീസ് […]
പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി
പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. […]