കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
Related News
ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; മാതാവുംസുഹൃത്തും റിമാൻഡിൽ
എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവും ആൺ സുഹൃത്തും റിമാൻഡിൽ. അശ്വതിയും ഷാനിഫും ചേർന്ന് കുട്ടിയെ മുൻപും ഗുരുതരമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ആസൂത്രിതമായി നടത്തിയ കൊലപാതകംമെന്നാണ് റിമാൻഡ് റിപ്പോർട്ട്. തുടർന്നുള്ള ജീവിതത്തിൽ കുട്ടി ബുദ്ധിമുട്ടാകുമെന്ന് അശ്വതിയും ഷാനിഫും കരുതിയിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയത്. ഇതിനു മുൻപും പ്രതികൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടിയുടെ നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.മാതാവ് അശ്വതിയുടെ അറിവോടെ ഷാനിഫ് […]
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരം- മുഖ്യമന്ത്രി
പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലയിലെ വിധി കേരളത്തിലുണ്ടാകുന്ന പുതിയ പ്രവണതയുടെ പ്രതീകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്ന പ്രഖ്യാപനത്തിന്റെ വിജയമാണ് പാലായില്‍ കണ്ടത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിട്ടുപോയവര്‍ തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് […]