കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണം ഏര്‍പ്പെടുത്തി. റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ രാത്രി ഏഴ് മണി മുതല്‍ രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില്‍ നിശബ്ദ പ്രചരണ സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. ഇനിയും മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് നടത്താനുണ്ട്. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുര്‍ഷിദാബാദിലെ സംഷര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുര്‍ഷിദാബാദിലെ തന്നെ ജാന്‍കി പൂര് നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ആര്.എസ്.പിയിലെ പ്രദീപ് നന്ദി, ഗോള്‍പോഖര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം റബ്ബാനി, ജല്‍പാല്‍ഗുരിയിലെ സ്ഥാനാര്‍ത്ഥി പി കെ ബുര്‍മ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക.
Related News
കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി
കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി നിര്‍ത്തേണ്ടി വന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കുന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കാരണമായത് സ്ഥാനാര്‍ത്ഥിയുടെ മികവ് പരിഗണിച്ചാണന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും അവസരം കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി. മുന്നണിയുടെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലിം […]
സാധ്യമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്, ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് മന്ത്രി
രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ബസ് ഉടമകളുടെ പ്രതിസന്ധി സർക്കാറിന് അറിയാം. സാധ്യമാകുന്ന ഇളവുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് […]
ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും
ജലനിരപ്പ് ഉയർന്നതോടെ ബാണാസുര സാഗർ അണക്കെട്ട് തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താൻ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്. സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും […]