ജൂനിയർ വിദ്യാർഥികളെ റാഗിംങ് ചെയ്ത മലയാളി വിദ്യാർഥികൾ അറസ്റ്റില്‍. മംഗളൂരുവിലെ ഉള്ളാൾ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഞ്ച് വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരയായത്. ഇവർ മലയാളികളാണ്.
ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർഥികളായ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, കാസർഗോഡ്, പത്തനംതിട്ട സ്വദേശികളാണ് ഇവർ.
താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്