റാങ്ക് ഹോള്‍ഡേഴ്സിനെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് സമരത്തിനിറങ്ങിയത്. അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. 3 ലക്ഷത്തോളം ആളുകളെയാണ് പിന്‍വാതില്‍ വഴി നിയമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Related News
മലപ്പുറത്ത് ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം സംഭവിച്ചത്.ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ വേലായുധന്റെ നില ഗുരുതരമായി തുടരുന്നു.
ബ്രാന്‍ഡഡ് ഷോറൂമിനെയും വെല്ലുന്ന ഡിസൈനുകളുമായി കരിമഠം ബ്രാന്‍ഡ്
തിരുവനന്തപുരം കരിമഠം കോളനിയിലെ സ്ത്രീ ശാക്തീകരണ സംരംഭമായ കരിമഠം ബ്രാന്‍ഡ് പുതിയ ചുവടിലേക്ക്. കരിമഠം ഡിസൈനര്‍ സ്റ്റോര്‍ എന്ന പേരില്‍ കോളനിയിലെ യുവതികള്‍ തയ്യാറാക്കിയ വസ്ത്രങ്ങളുടെ ഷോറൂം ആരംഭിച്ചു. പുതിയ ടൈലറിങ് യൂനിറ്റിനും തുടക്കമായി. ഏതൊരു ബ്രാന്‍ഡഡ് ഷോറൂമിനെയും വെല്ലുന്ന ഈ ഡിസൈനര്‍ ഷോറൂമിലുള്ളത് കരിമഠത്തെ യുവതികള്‍ തയ്ച്ച തുണിത്തരങ്ങളാണ്. ഓണ്‍ലൈനിലൂടെ നടത്തിയ ആദ്യഘട്ട വില്പന വിജയകരമായോതോടെയാണ് ഷോറൂം എന്ന ആശയത്തിലേക്ക് പദ്ധതി നടത്തിപ്പുകാരായ ഉര്‍വി ഫൌണ്ടേഷന് എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് പുതിയ ഷോറൂം. ഷോറൂം ഉദ്ഘാടനം […]
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുളള ചടങ്ങിൽ ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിക്കും. ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേർക്ക് പിറന്നാൾ സദ്യയും ഒരുക്കുന്നുണ്ട്.