റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ സൂറിച്ച്. സ്വിറ്റ്സർലണ്ടിൽ ജൂൺ 4 ,5 തീയ്യതികളിൽ നടന്ന കേളി രാജ്യാന്തര കലാമേളയിൽ തിളങ്ങിയ ഡാനിയേൽ കാച്ചപ്പിള്ളി ബലപ്രതിഭ പട്ടം നേടി. കുരുന്നുകളുടെ കലാപോഷണത്തിനായി ബാലികാ ബാലന്മാർക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഇനങ്ങളിൽ നിന്നും മൂന്ന് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് വ്യക്തിഗത ചാമ്പ്യൻ ആയത്. സ്റ്റോറി ടെല്ലിങിലും ഫാൻസി ഡ്രസിലും ഒന്നാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും സോളോ സോങ് കരോക്കയിൽ മൂന്നാം സ്ഥാനവും […]
സ്വിറ്റ്സർലൻഡ് നിവാസി ശ്രീമതി റീന തെക്കേമുറിയുടെ പിതാവ് ശ്രീ പി.ജെ.ജോസഫ് പൊരിയത്ത് (79) ( പൊരിയത്ത് സാർ ) ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു … കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതനായി ചേർപ്പുങ്കൽ മാർ ശ്ലീവാ ആശുപത്രിയിൽ കഴിയുകയായിരുന്നു . പരേതൻ തിടനാട് പാതാഴ സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററായിരുന്നു . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടും ,മറ്റു സാമുദായിക ,സാംസ്കാരിക സംഘടനകളും ആദരാജ്ഞലികൾ […]
മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു. കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി. ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി. ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് […]