മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും. മംഗളൂരുവില്‍ നിന്നും വൈകീട്ട് 6.15 ട്രെയിന്‍ പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും വൈകീട്ട് 6.40 നായിരിക്കും പുറപ്പെടുക. മധുര- പുനലൂര്‍ എക്സ്പ്രസും വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് തുടങ്ങും.
Related News
ഓടുന്ന വണ്ടിയിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാൻ സൗകര്യം; ടെസ്ലക്കെതിരെ പ്രതിഷേധം
ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിൻസ് പാറ്റൺ എന്ന 59കാരനായ മാധ്യമപ്രവർത്തകൻ ടെസ്ലക്കെതിരെ പരാതി നൽകി. ഇത് കാരണം ആരെങ്കിലുമൊക്കെ കൊല്ലപ്പെടുമെന്നാണ് വിൻസ് പറയുന്നത്. മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.
അവിശ്വസനീയമായ വില്‍പ്പന, ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അജയ്യരായി ടാറ്റ
അഞ്ച് വർഷത്തിനുള്ളിൽ ഒരുഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുക എന്ന അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് ഡിവിഷൻ. 2019 ജൂണിൽ ലോഞ്ച് ചെയ്ത ടിഗോർ ഇവി ആയിരുന്നു കാർ നിർമ്മാതാവിന്റെ ആദ്യ ഇവി. എന്നാൽ അക്കാലത്ത് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരുന്നത്. ഇലക്ട്രിക് കോംപാക്റ്റ് സെഡാൻ പിന്നീട് സ്വകാര്യ ഉപഭോക്താക്കൾക്കും ലഭ്യമാക്കി. എന്നാല്‍ 2020 ജനുവരിയിൽ ലോഞ്ച് ചെയ്ത നെക്സോൺ ഇവിയാണ് ടാറ്റയുടെ ഇവി ഗെയിംപ്ലാൻ ശരിക്കും മാറ്റിക്കളഞ്ഞത്. ടിഗോര്‍ ഇവി, ടിയാഗോ ഇവി […]
മലയാളികള്‍ക്ക് പ്രിയം ഇഗ്നിസിനോട്; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി
മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്നിസ് എന്ന മോഡലിന് കൂടുതല്‍ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്. മാരുതിയുടെ വില്പനക്കണക്കില് ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്നിസ്. എന്നാല്‍ കേരളത്തില്‍ മാരുതിയുടെ വില്പനയുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക്. മാരുതി സുസുക്കി സീനിയര്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ശശാങ്ക് ശ്രീവാസ്തവയാണ് കേരളത്തിന്റെ ഇഗ്നിസ് പ്രിയത്തെക്കുറിച്ച് വ്യകത്മാക്കിയിരിക്കുന്നത്. ഇഗ്നിസിന്റെ മുന്‍ഗാമിയായിരുന്ന റിറ്റ്സിനും കേരളത്തില്‍ മികച്ച വില്പന ഉണ്ടായിരുന്നു. […]