കോവിഡ് നിയന്ത്രണങ്ങളിൽ പൊലിമകളില്ലാതെ ഒമാൻ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇപ്പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് ഉണ്ടായത്. വിവിധ ഓഫീസുകളിൽ സ്വദേശികളും പ്രവാസികളും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം.
Related News
പാക് ജയിലിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; നില അതീവ ഗുരുതരം
പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്.പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ .ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത് .ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാകിസ്താനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചു. സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് മിർ. പാക് രഹസ്യാന്വേഷണ […]
ഹമാസും ഇസ്രയേലും ബന്ദികളെ മോചിപ്പിച്ചു; ഗസ്സയിൽ നാലുദിന വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ
ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു.ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്ലന്ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്റെ ഭാഗമായല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് […]
ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ്
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല. അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. […]