Kerala

”വികസന പദ്ധതികളെ തുരങ്കം വെക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍”- പിണറായി വിജയന്‍

സംസ്ഥാനത്തെ വികസനപദ്ധതികളെയപ്പാടെ തുരങ്കം വെക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.”ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മേലെ വട്ടമിട്ട്പറക്കുകയാണ്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്”. സ്വകാര്യ കുത്തകകളുടെ വക്കാലത്തെടുക്കുകയാണ് ഏജൻസികളെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം കിഫ്ബി‍യിലെ സി.എ.ജി ഓഡിറ്റിനെ സർക്കാർ എതിർക്കുന്നത് അഴിമതി പുറത്തു വരാതിരിക്കാനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വര്‍ണക്കടത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി കിഫ്ബിയില്‍ കേന്ദ്രഅന്വേഷനം അവശ്യപ്പെടാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസും ആർ.എസ്.എസും ഗൂഢാലോചന നടത്തിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന തോമസ് ഐസകിന്‍റെ വാദം മുരളീധരന്‍ തള്ളി.