കോവിഡ് വൈറസിനെതിരായ മരുന്ന് നിർമാണത്തിൽ നിർണായക കണ്ടുപിടുത്തം. മനുഷ്യ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്മാത്രകൾ വികസിപ്പിച്ചതായി അമേരിക്കയിലെ ടെക്സസ് സർവകലാശാലയാണ് വ്യക്തമാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള കൊറോണ വൈറസിന്റെ ശേഷിയെ ഇല്ലാതാക്കാൻ ഈ തന്മാത്രകൾക്ക് സാധിക്കുമെന്നും പഠനത്തിലുണ്ട്. സർവകലാശാലയുടെ പരീക്ഷണ ഫലങ്ങൾ സയന്‍സ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
Related News
റഷ്യയുടെ കോവിഡ് വാക്സിനില്‍ പ്രതീക്ഷയുണ്ട്: ട്രംപ്
സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ വാക്സിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അമേരിക്കയുടെ വാക്സിനും വൈകാതെ വിജയകരമായി പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു. “ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തത് റഷ്യയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വന്‍തോതില്‍ കോവിഡ് വാക്സിന് വൈകാതെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- ട്രംപ് വൈറ്റ് […]
ജി.സി.സി ഉച്ചകോടിക്ക് തുടക്കമായി
ജി.സി.സി ഉച്ചകോടിക്ക് സൗദിയിലെ അല്‍ ഉലയില്‍ തുടക്കമായി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യം വെച്ചുള്ള കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്ന് സൗദി കിരീടാവകാശി. ഗള്‍ഫ് ജനതയുടെ പ്രത്യാശയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും കിരീടവാകാശി പറഞ്ഞു. അതേസമയം ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുക്കാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ അല്‍ഥാനി സൗദിയിലെത്തി. സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത് കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറും സൗദി […]
ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് സംശയം: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നി കോമയില്‍
വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്സിയെ കാണാം. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സൈബീരിയിന്‍ പട്ടണമായ ടോംസ്കില്‍നിന്ന് മോസ്കോയിലേക്കുളള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ഓംസ്കില് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് അലക്സിയുടെ അനുയായികള്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലക്സി നവല്‍നിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ […]