സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം ആരോപിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
സ്വപ്നയുടെ മൊഴി പ്രധാനപ്പെട്ടതെന്ന് സമ്പത്ത് പാത്ര പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും സ്വപ്ന സന്ദര്‍ശിച്ചിട്ടുണ്ടെന്നും സിപിഐഎം അടിയ്ക്കടി നിലപാട് മാറ്റുന്നുണ്ടെന്നും ബിജെപി. ഇതൊരു അസാധാരണ കേസാണെന്നും സമ്പത് പാത്ര പറഞ്ഞു. ദേശീയ തലത്തില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് വിഷയമാക്കാനാണ് ബിജെപി ശ്രമം.