സ്വിറ്റസർലണ്ടിലെ സുറിച്ചു നിവാസി ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .ഇന്ന് രാവിലെ (03 .03 ) ആണ് കർത്താവിൽ നിദ്ര പ്രാപിച്ചത് . സംസ്കാരകർമ്മങ്ങൾ അഞ്ചാംതീയതി മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറാന പള്ളിയിലെ കുടുംബകല്ലറയിൽ . മക്കൾ പരേതനായ ഡോക്ടർ പി വി ജോസ് ,പി വി മാത്യു ,മുവാറ്റുപുഴ ,പി വി ജോർജ് ,യു കെ ,സെലിൻ ജോയ് ,പേപ്പതിയിൽ ,സിസ്റ്റർ മേരി ജോർജ് ,ഒറീസ്സാ […]
പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലം. പ്രവാസി വോട്ട് കേസിലെ ഹർജിക്കാരൻ ഷംസീർ വയലിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷൻ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എന്നാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് യാഥാർഥ്യമാകില്ലെന്നാണ് സൂചന. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പോസ്റ്റൽ ബാലറ്റ്. വിഷയത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണമായി പിന്തുണക്കുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റിലൂടെ വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നത് […]
ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് . സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് […]