ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് നാടണയുന്നത്.
ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. മൂന്നിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസുള്ളത്. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്കും സൌദിയില്‍ നിന്ന് ഡല്‍ഹിയിലേക്കും ഇന്ന് വിമാനമുണ്ട്.
ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മടക്കയാത്രാ വിമാനങ്ങളാണ് ഇന്ന് നാടണയുന്നത്. മൂന്നിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസ്. വൈകീട്ട് 4.15ന് മസ്കറ്റില്‍ നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 8.50നാണ് ആദ്യ വിമാനം കൊച്ചിയിലിറങ്ങുക. 177 പേരാണ് ഈ വിമാനത്തിലുണ്ടാവുക. മസ്കറ്റില്‍ വെച്ച് താപനില പരിശോധന മാത്രമാണ് ഇവര്‍ക്കുണ്ടാവുക.
കുവൈത്തില്‍ നിന്നും ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി ഒമ്പതേകാലിന് കൊച്ചിയിലെത്തും. 200 പേരാണ് ഈ വിമാനത്തിലുണ്ടാവുകയെന്നാണ് വിവരം. ഖത്തറില്‍ നിന്നുള്ള വിമാനം വൈകീട്ട് 7.05ന് പുറപ്പെട്ട് അര്‍ദ്ധരാത്രി രണ്ട് മണിയോടെ കൊച്ചിയിലെത്തും. 181 യാത്രക്കാരാണ് ഇതിലുണ്ടാവുക. താപനില പരിശോധന മാത്രമേ ദോഹയില്‍ നിന്നും യാത്രക്കാര്‍ക്കുണ്ടാകൂ. കൂടാതെ സൌദിയില്‍ നിന്ന് ഡല്‍ഹിയിലേക്കും യു.എ.ഇയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാനങ്ങളുണ്ട്