കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര് കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര് വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്.
Related News
കൊവാക്സിന് സൗദിയില്‍ ഭാഗിക അംഗീകാരം
കൊവാക്സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. കൊവാക്സിന് ഉള്‍പ്പെടെ നാല് വാക്സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്സിന്, സ്പുട്നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്നിക് വാക്സിന് അനുമതിയുള്ളത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ കമ്പനികളുടെ വാക്സിനുകള്‍ക്ക് സൗദി അറേബ്യയില്‍ നേരത്തെ […]
‘ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം’; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി
ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് […]
മ്യാന്മറിൽ തുടർ ഭൂചലനം
മ്യാന്മറിൽ തുടർ ഭൂചലനം. റിക്ടർ സ്കെയിലിൽ 4നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അർദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2മാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാൻഗോണായിരുന്നു രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം.