സ്വിറ്റസർലണ്ടിൽ പ്രവർത്തിക്കുന്ന മ്യൂസിക്കൽ ബാൻഡ് ആയ, ഗ്രേസ് ബാൻഡ്, 2020 മെയ് മാസം 2 തിയതി നടത്താനിരുന്ന, “ദിൽ സെ “എന്ന സംഗീത നിശ, കൊറോണ വൈറസുമായി ബന്ധപെട്ടു, സ്വിസ് ഗവണ്മെന്റ് എടുത്തിരിക്കുന്ന പ്രതിരോധ നടപിടികളിൽ സഹകരിക്കുന്നതിന്റെ ഭാഗമായി,, പ്രസ്തുത സംഗീത നിശ 2021 മെയ് മാസം 8ആം തിയ്യതിയിലേക്കു മാറ്റിവച്ചതായി സംഘാടകർ അറിയിക്കുന്നു.
സ്വിറ്റ്സർലൻസിലെ മ്യൂസിക് ബാൻഡ് ആയ ഗ്രേയ്സ് ബാൻഡിന്റെ ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് ഷോ ”ദിൽസെ” മെയ് രണ്ടിന് ബാസലിൽ
സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്മയായ ഗ്രേസ്ബാൻഡ് ബാസൽലാൻഡിലെ കുസ്പോ ഹാളിൽ വെച്ച് മെയ് രണ്ടിന് ദിൽസേ എന്ന പേരിൽ സംഗീത നൃത്ത വിരുന്നൊരുക്കുന്നു . വര്ഷങ്ങളായി നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു .പ്രശസ്ത സിത്താറിസ്റ്റ് പോൾസന്റെ സാന്നിധ്യം ഈ വർഷത്തെ ആകർഷണമാണ്.
പിന്നണിഗാനശാഖയെ കരോക്കെ കൈയടക്കുന്ന ഈ കാലഘട്ടത്തിൽ ലൈവ് ഓർക്കസ്ട്രയിലൂടെ പഴയതും പുതിയതുമായ മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കി വിഭാവനം ചെയ്തിരിക്കുന്ന ഈ ഗാനമേളയിൽ സ്വിറ്റസർലണ്ടിലെയും കൂടാതെ ഇഗ്ലണ്ട് ,ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കലാകാരന്മാർ ഈ ഗാനശിൽപത്തിൽ അണിചേരും .യൂറോപ്പിയൻ പ്രവാസികളായ മലയാളീ സമൂഹത്തിൽ നിന്നും നാളെയുടെ പ്രതീക്ഷകളായ ഒരുപറ്റം ഗായകർ ഈ പരിപാടിയിൽ അണിചേരുമ്പോൾ ഈ വർഷത്തെ സംഗീതപരിപാടി ശ്രോതാക്കൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറും എന്ന് പ്രതീക്ഷിക്കാം .
കണ്ണിനും കാതിനും കുളിർമയേകുന്ന ഈ സഗീത നൃത്ത സന്ധ്യ രുചികരമായ ഇൻഡ്യൻ ഭക്ഷണത്തോടൊപ്പം ആസ്വദിക്കുന്നതിനായി സ്വിസ്സിലെ എല്ലാ സംഗീത ആസ്വാദകരെയും ഭാരവാഹികൾ സാദരം ക്ഷണിക്കുന്നു .