ഒമാനിലെ പ്രവാസികള്‍ക്ക് മറക്കാനാകാത്ത ഭരണാധികാരിയായിരുന്നു വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് കോഴിക്കോട് എടച്ചേരി കാക്കന്നൂര് ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നത്. അന്നദാനം നടത്തുന്നത് ഒമാനിലെയും പ്രവാസി സുഹൃത്തുക്കളും. ശ്രീ കാക്കന്നൂര് ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് അന്നദാനം. മതഭേദമില്ലാതെയാണ് പ്രവാസി കൂട്ടായ്മ അന്നദാനം നടത്താന്‍ ക്ഷേത്രത്തെ സമീപിച്ചത്. ഫെബ്രുവരി മൂന്നിന് ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണയില്‍ നാലായിരം പേര്‍ക്ക് അന്നദാനം നടത്തും. ജനുവരി 29നാണ് തിറ മഹോത്സവം ആരംഭിച്ചത്.
ഇതിന് മുന്‍പും ഒമാന്‍ സുല്‍ത്താനായി വഴി പാട് നടത്തിയ ക്ഷേത്രമാണ് എടച്ചേരി ശ്രീ കാക്കന്നൂര് ക്ഷേത്രം. അന്ന് അദ്ദേഹം അസുഖബാധിതനായി കിടന്നപ്പോള്‍ ആരോഗ്യത്തിന് വേണ്ടിയായിരുന്നു അന്നദാനം വഴിപാടായി നടത്തിയത്. അതും പ്രവാസി കൂട്ടായ്മ തന്നെ. ഇക്കുറി അന്നദാനത്തിന് പുറമെ ഫെബ്രുവരി ഒന്നിന് ഭക്തര്‍ക്കായി കാപ്പി സല്‍ക്കാരവും ഒരുക്കുന്നു. ജാതിമത ഭേദമന്യേ സ്വന്തം രാജ്യത്തെത്തിയ എല്ലാവര്ക്കും വേണ്ടത്ര സൌകര്യങ്ങളൊരുക്കിയ ഭരണാധികാരിയായിരുന്ന ഖാബൂസ് ബിന്‍ സഈദ്. ഷേക്ക് പദവി ഹിന്ദുക്കള്‍ക്ക് നല്‍കുക കൂടി ചെയ്തിരുന്നു സുല്‍ത്താന്‍.