മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് കോടതി വാദം കേൾക്കും. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേൾക്കുക. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സർക്കാർ ബോധിപ്പിക്കും.
Related News
പാകിസ്താന് വേണ്ടി ചാരപ്പണിയും തീവ്രവാദത്തിന് ധനസഹായവും; മുന്‍ ബജ്റംഗ് ദള്‍ നേതാവ് അറസ്റ്റില്‍, പൊറുക്കില്ലെന്ന് മുഖ്യമന്ത്രി
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കിയ കേസിൽ മുൻ ബജ്റംഗ് ദൾ നേതാവ് ബൽറാം സിങ് ഉൾപ്പെടെ നാല് പേരെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചാരപ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും അവര്‍ക്ക് ഏത് രാഷ്ട്രീയ സംഘടനയുമായാണ് ബന്ധമുള്ളതെന്ന് വിഷയമാകില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. സത്ന ജില്ലയിൽ നിന്നാണ് ബല്‍റാം സിങിനെയും മറ്റു മൂന്നുപേരെയും […]
ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി
ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോടെ ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്കയക്കേണ്ടെന്ന മജിസ്ട്രേറ്റിന്റെ തീരുമാനമാണ് മാറ്റത്തിന് പിന്നില്‍. എ.സി ഡീലക്സ് റൂമില്‍ ശ്രീറാം വെങ്കിട്ടരാമന് സുഖവാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനൊടുവില്‍ വൈകിട്ട് 5 മണിയോടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറക്കുന്നത്. മുഖത്ത് മാസ്കോട് കൂടി സ്ട്രെച്ചറില്‍ കിടത്തിയ നിലയില്‍ ആയിരുന്നു ശ്രീറാമിനെ ആംബുലന്‍സില്‍ എത്തിച്ചത്. കറുത്ത ഫിലിം […]
രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]