ബ്രിട്ടന് പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 68 സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കി. ബോറിസ് ജോണ്സണ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ജെറമി കോര്ബൈന് രാജിവെച്ചു.
Related News
കൊവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ
കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. ( Australia recognizes covaxin ) ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്ട്രേലിയ അംഗീകാരം നൽകി. ഈ വാക്സിൻ സ്വീകരിച്ചവർ ഓസ്ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു. നേരത്തെ […]
ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്
പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന് കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇക്കൂട്ടത്തില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലും മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈയിടെ കുരങ്ങുകളില്‍ […]
കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ്; 1126 പേർക്ക് രോഗമുക്തി
24 മണിക്കൂറിനിടെ 2 മരണം, ആകെ രോഗബാധിതർ 33823 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2871 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 683 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1126 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33823 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 23288 ഉം ആയി ഉയർന്നു. പുതിയ രോഗികളി 130 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9531 ആയി. 24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ […]