ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒമ്പത് ടോസുകളാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തന്റെ നിര്‍ഭാഗ്യം മാറ്റാനാണ് ഡുപ്ലെസി സഹതാരം ടെമ്പ ബാവുമയെ കൂടെ കൂട്ടിയത്. പക്ഷേ ഇത്തവണയും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തന്റെ തീരുമാനം പറയും മുമ്പെ ചിരിക്കുന്നതും കാണാം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ് ലിയായിരുന്നു ടോസ് നേടിയിരുന്നത്. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മാത്രമല്ല 500 റണ്‍സിന് മേലെ ആദ്യ ഇന്നിങ്സില്‍ നേടുകയും ചെയ്തു.
Related News
ഐ.പി.എല്‍: ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; ഡല്‍ഹി-കൊല്‍ക്കത്തയെ നേരിടും
ഐ.പി.എൽ കിരീട പോരിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. എന്നാൽ ധോണിയുടെ കരുത്തില്‍ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടര്‍ക്കും ഇന്ന് ജയിച്ചാല്‍ സ്വപ്ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്. കൊല്‍ക്കത്തയുമായി 29-ാം മത്സരമാണ് ഡല്‍ഹി കളിക്കാന്‍ ഇറങ്ങുന്നത്. 15ലും ജയിച്ച ഡല്‍ഹിക്കു തന്നെയാണ് മുന്‍തൂക്കം. 12 ജയമാണ് കൊല്‍ക്കത്ത നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ താളം […]
പിഎസ്ജിയുമായി കരാർ പുതുക്കാതെ എംബാപ്പെ; താരത്തെ വിൽക്കാൻ ക്ലബ്
പിഎസ്ജിയുമായി കരാർ പുതുക്കാത്ത കിലിയൻ എംബാപ്പെയ്ക്കെതിരെ കടുത്ത നടപടിയുമായി ക്ലബ്. സീസണിന് മുന്നോടിയായ ജപ്പാൻ ടൂറിൽ നിന്ന് താരത്തെ ഒഴിവാക്കി. എംബാപയെ വിൽക്കാനുളള നടപടികൾ തുടങ്ങിയതായാണ് വിവരം ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ അവിശ്വസനീയ ഓഫറായിരുന്നു പിഎസ്ജി മുന്നോട്ടുവച്ചത്. 100 കോടി യൂറോ പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിരുന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ […]
ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ചരിത്രജയം; ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ…
വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം കളിക്കാന്‍ തയ്യാറായ ഇന്ത്യ – ബംഗ്ലാദേശ് ടീമുകള്‍ക്ക് നന്ദി അറിയിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കളിക്കാന്‍ തയ്യാറായ ഇരു ടീമുകളോടും നന്ദി പറയുന്നതായും ചരിത്രവിജയം സ്വന്തമാക്കിയ ബംഗ്ലാദേശിന് ആശംസകള്‍ നേര്‍ന്നുമാണ് ഗാംഗുലിയുടെ ട്വീറ്റ്. ബംഗ്ലാദേശിനെതിരെ ടി-20 ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഡല്‍ഹിയില്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 […]