Movies

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് നായിക അരുണാചലില്‍ നിന്ന്!

പേരു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കൌതുകം സമ്മാനിച്ച ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും ആരാധകര്‍ക്ക് അതേ ജിജ്ഞാസ നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കൊതുകം ജനിപ്പിക്കുന്ന വാര്‍ത്തയുമായാണ് ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന സൂചന നല്‍കിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഹൈദരാബാദില്‍ തീയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡി സിര്‍ദോയുടെ ആദ്യ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍.

നവാഗതനായ രതീഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സെജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് സിനിമയിലെ പ്രധാന കൌതുകം.