കോഴിക്കോട്: കൂടത്തായി കൊലപാതക പാരമ്ബരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ നിര്‍ണായക കുറ്റസമ്മതം. കൊലപാതകത്തിന് ഒത്താശ ചെയ്തുവെന്ന് ഷാജു അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. സിലിയെ കൊല്ലാന്‍ തീരുമാനിച്ചത് പനമരത്തെ വിവാഹത്തിന് പോയപ്പോളാണെന്നും ഷാജു പറഞ്ഞു. മകനെയും കൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ എതിര്‍ക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. പിതാവ് സക്കറിയക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു…അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നതെന്നും ഷാജു വെളിപ്പെടുത്തി. ഒന്നരമണിക്കൂര്‍ നേരം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ മകന്റെയും ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെയും നിര്ണായകവെളിപ്പെടുത്തലുകളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു ഉണ്ടായിരുന്നത്. തന്റെ ആദ്യ ഭാര്യ സിലിയും, രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം തനിക്കറിയാമായിരുന്നുവെന്നും ഷാജു പറഞ്ഞു.
Related News
വിസി നിയമനം; ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. മുൻപും ഈ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിൽ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലകള്‍ സിപിഎം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം […]
വടകര കസ്റ്റഡി മരണം: ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്; പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതിയില്ല
വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന കോടതി നിലപാടാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകുന്നത്. പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മരണകാരണമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരിച്ച സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ്.ഐ. നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ […]
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്ജുടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതി സലിം കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയിൽ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്.