ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും മികച്ച സേവനവും ഉറപ്പാക്കികൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും യൂറോപ് കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യത്തിനുതകുന്ന എല്ലാവിധ സൗകര്യങ്ങളും ആകർഷണീയമായ നിരക്കിൽ ഒരുക്കികൊടുക്കുന്ന സംരംഭമായ കിടൂ വെക്കേഷൻസിനു സേവനപാതയിൽ ഒരു വയസ്സിന്റെ നിർവൃതി . ഇതിനോടകം സമയനിഷ്ഠത, വാഹനങ്ങളുടെ ഗുണമേന്മയിലും വൃത്തിയിലും, പ്രത്യേകിച്ച് ഓരോ യാത്രക്കാർക്കും അവരുടെ യാത്രയിൽ ദാഹം തീർക്കാനുള്ള വെള്ളവും കിടൂ വെക്കേഷൻസിന്റെ സവിശേഷതയാണ്.ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി പതിനഞ്ചു വരെയുള്ള ബുക്കിങ്ങിനു ഇരുപതു ശതമാനം ഓഫർ ആണ് കമ്പനി അറിയിച്ചിരിക്കുന്നത് .അതുപോലെ മാർച്ച് ഒമ്പതിനും ,പതിനാലിനും ജനീവയിൽ നടക്കുന്ന ഓട്ടോ ഷോ കാണുന്നതിനുവേണ്ടിയുള്ള സൗകര്യവും ,ഇരുപത്തിനാലു സെപ്റ്റംബറിലും ,ഒക്ടോബർ രണ്ടിനും യൂറോപ്പിലെ വിഖ്യാതമായ ആഘോഷമായ ഒക്ടോബർ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കിയിരിക്കുന്നു. നാളിതുവരെ സഹകരിച്ച ഏവരെയും നന്ദിയോടെ ഓർക്കുന്നതായും . ഒപ്പം തുടർന്നും എല്ലാവരുടെയും സഹകരണം പ്രക്ഷിക്കുന്നതായും കിടൂ വെക്കേഷൻ ഡയറക്ടേഴ്സ് ആയ റോബിൻ തുരുത്തിപ്പള്ളി ,വിൻസെന്റ് പറയനിലം ,ജീസൺ അടശ്ശേരി എന്നിവർ അറിയിച്ചു ..
Related News
സ്വിറ്റ്സർലാന്റ് നിവാസികളായ മേഴ്സി കുരുവിള, ജെസ്സി റൂബൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ നിര്യാതയായി .
സൂറിച് : മാള ,താനിശേരി ശ്രീ ഇട്ടിയവിര മണവാളന്റെ ഭാര്യയും സ്വിറ്റ്സർലാന്റ് ,സൂറിച് നിവാസികളായ മേഴ്സി കുരുവിള,( wife of Shaji Kuruvilla- Dürnten/Zürich ) ജെസ്സി റൂബൻ (wife of Ruben Parokkie Zürich) വിയന്ന യു എൻ ഉദ്യോഗസ്ഥനായ ജോൺസൻ മണവാളൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ ഇന്നുരാവിലെ പത്തുമണിക്ക് നിര്യാതയായി . പരേത മാള ,പുത്തൻവേലിക്കര കുടിയിരിക്കൽ കുടുംബാംഗമാണ് . സംസ്കാര കർമ്മങ്ങൾ പിന്നീട് . മക്കൾ : Johnson,Lissy,Mercy,Jessy,Daisy മരുമക്കൾ […]
സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാല്‍ ബജാജ് പുരസ്കാരം ബിഹാറിലെ സാമൂഹിക പ്രവര്‍ത്തകയും സൂറിച് ,വിയന്ന നിവാസികളുടെ സഹോദരിയുമായ പത്മശ്രീ സുധ വര്‍ഗീസ് സ്വന്തമാക്കി….
ഗാന്ധിയൻ മൂല്യങ്ങൾ, സാമൂഹികസേവനം, സാമൂഹ്യവികസനം എന്നീമേഖലകളിൽ വർഷംതോറും നൽകിവരുന്ന ഒരു ഇന്ത്യൻ പുരസ്കാരമാണ് ജമ്നാലാൽ ബജാജ് പുരസ്കാരം (Jamnalal Bajaj Award). 1978 -ൽ ബജാജ് ഗ്രൂപ്പിന്റെ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ തുടങ്ങിയ ഈ പുരസ്കാരങ്ങൾ നാലുവിഭാഗങ്ങളിലായി നൽകിവരുന്നു .ഗാന്ധിജിയുടെ അടുത്ത സ്നേഹിതനും പൊതുപ്രവർത്തകനുമായ ജംനാലാൽ ബജാജിന്റെ ബഹുമാനാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ജംനാലാല്‍ ബജാജ് പുരസ്കാരം സുധ വര്‍ഗീസിനൊപ്പം മലയാളി ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്, ലളിത റെജി എന്നിവരും, ശാസ്ത്ര സാങ്കേതിക വിദ്യ ഗ്രാമ […]
യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..
മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]