51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Related News
ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം
കോട്ടയത്ത് ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം . തിരുനക്കര ശിവനെന്ന ആനയുടെ പാപ്പാനായ വിക്രമാണ് മരിച്ചത്. ഇടഞ്ഞോടിയ ആന വലിയ നാശ നഷ്ടങ്ങളും ഉണ്ടാക്കി. തിരുന്നക്കര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ശേഷം ചെങ്ങളത്തേക്ക് കൊണ്ടുപോകും വഴിയാണ് തിരുനക്കര ശിവനെന്ന ആന ഇടഞ്ഞത്. കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഒരു ബസ്സ് കുത്തിമറിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ആനപ്പുറത്തിരുന്ന ആനയെ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനായ വിക്രം മരണപ്പെട്ടത്. ബസിനും സമീപത്തുള്ള പോസ്റ്റിനും ഇടയിലൂടെ ആന കടക്കാന്‍ […]
വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാഞ്ഞങ്ങാട്: പോളിങ് ബൂത്തുകളില്‍ വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് – കാസര്‍കോട് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന് പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ […]
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് . ഇന്ത്യന്‍ സൈനികരെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയതിലാണ് താക്കീത്. നീതി ആയോഗ് വൈസ് ചെയർമാന് പദവിയിലിരുന്നുകൊണ്ട് കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന് രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം […]