യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില് പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധർണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും ധർണ്ണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് യു.ഡി.എഫ് നിയമസഭ കക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.
Related News
വൈശാലി തിരിച്ചു പിടിക്കാന്‍ രഘുവംശ പ്രസാദ്
ആര്.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്. ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്.ജെ.ഡിയുടെ തകര്‍ച്ച കാലത്തും […]
ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതോടെ 19 മണിക്കൂറായി ദർശന സമയം. ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി […]
രാജ്യത്ത് ഇതുവരെ രണ്ടു ഡോസ് വാക്സിനുമെടുത്തത് 3.3 ശതമാനം പേർ മാത്രം; പോകുവാനുണ്ട് ഇനിയുമേറെ ദൂരം
കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ഇന്ത്യയിൽ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ഇതുവരെ എടുത്തത് 23.4 കോടി പേർ. പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു വാക്സിന്റെ രണ്ടു ഡോസുമെടുത്ത് പൂർണമായും വാക്സിനെടുത്തത് 4.53 കോടി പേർ മാത്രമാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണിത്. ലോകത്ത് ഇതുവരെ 212 കോടി ആൾക്കാരാണ് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തത്. ലോകത്ത് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്സിനും എടുത്തത് 45.8 കോടി ആൾക്കാരാണ്. ലോക ജനസംഖ്യയുടെ 5.9 ശതമാനം […]