ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന് കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
Related News
മുന്‍മന്ത്രി വി.വിശ്വനാഥ മേനോന് അന്തരിച്ചു
സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോൻ ജനിച്ചത്. എറണാകുളം ശ്രീരാമവർമ സ്കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ചു വിജയിച്ച് […]
കല്ലട ബസിലെ ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്കി
യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിലെ ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. നിരപരാധികളായ യാത്രക്കാരെ ആക്രമിച്ച കേസ് ഗൗരവമേറിയതാണ്. പ്രതികൾ പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു.
പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 […]