തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമി യോഗം വിളിച്ചു. വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ കുടിവെള്ളം എത്തിക്കാന്‍ ആലോചനയുള്ളതായി കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Related News
മാധ്യമങ്ങള്‍ പാടില്ലെന്ന് മധ്യസ്ഥസമിതി; ശാഹീന്‍ബാഗ് ചര്‍ച്ച വഴിമുട്ടി
പ്രതിഷേധം ശാഹീൻ ബാഗിൽ നിന്ന് മറ്റെവിടേക്കും മാറ്റുകയില്ലെന്ന് സമരനായികമാര്‍ മീഡിയവണിനോട് പറഞ്ഞിരുന്നു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ശാഹീന്‍ബാഗ് സമരക്കാരുമായി ചർച്ചക്കില്ലെന്ന് ശാഹീന്‍ബാഗിലെ പ്രതിഷേധസമരത്തില്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു. മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചർച്ചയാകാമെന്ന് സമിതി അറിയിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശാഹീൻ ബാഗിൽ നിന്ന് മറ്റെവിടേക്കും മാറ്റുകയില്ലെന്ന് സമരനായികമാരായ ആസിമ ഖാത്തൂനും ബിൽഖീസ് ഖാത്തൂനും നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. റോഡിന്റെ പകുതി സ്തംഭിപ്പിച്ച് അവശ്യ സേവനങ്ങൾ പോലും തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം […]
ലോണുകൾ പൂർണമായി അടച്ചുതീർക്കാം; തിരിച്ചുവരാൻ അനുവദിക്കൂ… കേന്ദ്രസർക്കാറിനോട് വീണ്ടും വിജയ് മല്ല്യ
തന്റെ വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ് തകരാൻ കാരണം സർക്കാർ നയങ്ങളായിരുന്നുവെന്നാണ് വിജയ് മല്ല്യയുടെ ആരോപണം. പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ പൂർണമായി തിരിച്ചടച്ചാൽ തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന തന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാറിനോട് മദ്യരാജാവ് വിജയ് മല്ല്യ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജിനെ അഭിനന്ദിച്ചുകൊണ്ടാണ് മല്ല്യ, രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ നിന്നെടുത്ത നൂറു ശതമാനം ലോണും തിരിച്ചടക്കാൻ തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. Congratulations to […]
കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്ജോത് സിംഗ് സിദ്ദു
കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്ജോത് സിംഗ് സിദ്ദു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി സിദ്ദു ട്വീറ്റ് ചെയ്തു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ തീരുമാനം ഇതായിരിക്കുമെന്നും സിദ്ദു അറിയിച്ചു. മഹാത്മാ ഗാന്ധിയുടേയും ലാൽ ബഹദൂർ ശാസ്ത്രിയുടേയും ആശയങ്ങളെ ചേർത്ത് പിടിക്കുമെന്ന് സിദ്ദു പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം നിലയുറക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമുള്ള സിദ്ദുവിന്റെ ആദ്യ പ്രതികരണമാണിത്. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ […]