Sports World

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട മുഴുന്‍ ടീമുകളും ദോഹയില്‍ എത്തി. 203 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അത്‌ലറ്റിക് മേളക്ക് നാളെ ദോഹയില്‍ കൊടിയേറുന്നു. മീറ്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളില്‍ നിന്നമുള്ള അത്‌ലറ്റുകളും ദോഹയില്‍ എത്തി ചേര്‍ന്നു. ദോഹ കലഫീ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് നടക്കുന്നു. വിപുലമായി സൌകര്യങ്ങളോട് കൂടിയ അത്ലറ്റിക് വില്ലേജാണ് ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഒരിക്കിയിട്ടുള്ളത്. 10 ദിവസങ്ങളിലായി ആകെ 128 മത്സര ഇനങ്ങളാണ് നടക്കുക. ചാംപ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലാധ്യമായി. മിഡ്നൈറ്റ് മാരത്തണ്‍, നാല് ഇന്‍റു നാനൂറ് മീറ്റര്‍ മിക്സഡ് റിലേ, എന്നിവയാണ് അത്ലറ്റിക് മീറ്റിന്‍റെ പ്രധാന സവിശേഷത. 25അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മീറ്റില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാവരും ദോഹയില്‍ എത്തി ചേര്‍ന്നു. കഴിഞ്ഞ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ചാംപ്യന്‍മാരായ 35 താരങ്ങളും ദോഹയിലെത്തുന്നുണ്ട്.