ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ തുടരുകയാണ്. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങി മൈക്രോസോഫ്റ്റ് ഉൾപ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ ലിങ്ക്ഡ്ഇനും ജീവനക്കാരെ പിരിച്ചുവിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ചില ലിങ്ക്ഡ്ഇൻ ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്റർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്, കമ്പനി മാസങ്ങൾക്ക് മുമ്പ് പുതിയ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കുകയാണ്.
മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രെഷർമാരിൽ ഒരാളാണ് ലിയ ഷുമാച്ചർ, ഇതിനുമുമ്പ് ലിങ്ക്ഡ്ഇനിൽ ഇന്റേൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ കമ്പനി തനിക്ക് ജോലി വാഗ്ദാനം ചെയ്തതായി അവരുടെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. എന്നാൽ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലിങ്ക്ഡ്ഇൻ ഓഫർ ലെറ്റർ റദ്ദാക്കി. തെളിവായി ലിങ്ക്ഡ്ഇൻ ടീമിൽ നിന്നുള്ള ഇമെയിലിന്റെ സ്‌ക്രീൻഷോട്ടും യുവതി അറ്റാച്ച് ചെയ്തിട്ടുണ്ട്.
ലിങ്ക്ഡ്ഇനിൽ ജോലി ലഭിച്ചതുകൊണ്ട് ഈ മാസങ്ങളിലെല്ലാം മറ്റ് ജോലി ഓഫറുകളും അവസരങ്ങളും അവഗണിച്ചുവെന്ന് യുവതി പറയുന്നു.ഏറെ നിരാശകരമാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും യുവതി കൂട്ടിച്ചേർത്തു.