അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് 23 കാരിയായ ഇന്ത്യൻ മുസ്ലിം അമേരിക്കൻ വനിത നബീല സെയ്ദ്. തെരഞ്ഞെടുപ്പിൽ റിപബ്ലികൻ സ്ഥാനാർഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തിയാണ് നബീല വിജയിച്ചത്. തെരഞ്ഞെടുപ്പിൽ 52.3% വോട്ടുകളോടെയാണ് നബീല സെയ്ദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.(US midterms: Indian-American Nabeela Syed wins election)
തെരഞ്ഞെടുപ്പിൽ വിജയിച്ച സന്തോഷം നബീല തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു
“എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു മുസ്ലീം, ഇന്ത്യൻ-അമേരിക്കൻ സ്ത്രീയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു സബർബൻ ജില്ലയിൽ വൻ വിജയം നേടി. ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും.” തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം നബീല ട്വിറ്ററിൽ പങ്കുവച്ചു. ഇത് സാധ്യമാക്കിയ അവിശ്വസനീയമായ ഒരു ടീം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നും നബീല സെയ്ദ് കൂട്ടിചേർത്തു.”
തെരഞ്ഞടുപ്പ് കാലത്തെ അവരുടെ നീണ്ടയാത്രയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. “എന്നെ സംസ്ഥാന പ്രതിനിധിയായി പ്രഖ്യാപിച്ചപ്പോൾ ആളുകളുമായി ആത്മാർത്ഥതോടെ സംഭാഷണത്തിൽ ഏർപ്പെടുകയെന്നത് ഞാൻ ഒരു ദൗത്യമാക്കി മാറ്റി. അവർക്ക് നമ്മുടെ ജനാധിപത്യത്തിൽ ഇടപെടാൻ ഒരു അവസരം നൽകും. അവരുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച നേതൃത്വത്തിനായി പ്രയത്നിക്കുകയും ചെയ്തു.”അതുകൊണ്ടാണ് താൻ ഈ ഓട്ടത്തിൽ വിജയിച്ചതെന്ന് സെയ്ദ് കൂട്ടിച്ചേർത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.