ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് ഉദ്യോഗസ്ഥർ കരയുന്ന കാഴ്ചയും യുഎൻ രക്ഷാസമിതി കണ്ടു. യുഎന്നിൽ അധികം കണ്ടുവരാത്ത പച്ചയായ വൈകാരിക നിമിഷങ്ങളായിരുന്നു അതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ ഗസയിൽ നിന്ന് ഹമാസിനെ പൂർണമായും ഒഴിപ്പിക്കാതെ, എല്ലാ ബന്ധികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹനാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായമെല്ലാം നിരീക്ഷിക്കുമെന്നും എക്സിലൂടെ അറിയിച്ചു.
Related News
നൈറ്റ്ക്ലബില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 21 കൗമാരക്കാര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: ചില സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്
ദക്ഷിണാഫ്രിക്കയിലെ ഒരു നൈറ്റ് ക്ലബില്‍ പങ്കെടുത്ത 21 കൗമാരക്കാര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില സുപ്രധാന സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്. മരിക്കുന്നതിന് മുന്‍പ് പലര്‍ക്കും ശ്വാസ തടസം നേരിട്ടതായുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വിഷവാതകം ശ്വസിച്ചതാകാം 21 പേരുടെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ ടോക്സികോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന കൗമാരക്കാരില്‍ പലരും തളര്‍ന്ന് നിലത്തേക്ക് വീണ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തിയിരുന്നെങ്കിലും നൈറ്റ്ക്ലബില്‍ അസ്വാഭാവികമായി ഒന്നും […]
ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും
ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും. വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക. ദിവസം 5000 -10000 വാക്സിനേഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]