ഇന്‍റോണേഷ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. തുടര്‍ച്ചയായി മൂന്ന് പോയിന്‍റുകള്‍ യാമാഗുച്ചി നേടി. പിന്നീട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് സിന്ധു 11-8ന് ലീഡ് ചെയ്തെങ്കിലും വേഗം ഒമ്പത് പോയിന്‍റുകള്‍ കൈക്കലാക്കി യാമാഗുച്ചി തിരിച്ചുവന്ന് ആദ്യ സെറ്റ് 15-21ന് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റില്‍ 8-11ന് ട്രയല്‍ ചെയ്തിരുന്ന സിന്ധു ജപ്പാന്‍ താരത്തോട് അടിയറവ് പറഞ്ഞു. 16-21.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/badminton.jpg?resize=1200%2C625&ssl=1)