കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.
സൌദിയിലെ കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തില്‍ നിന്നുള്ള അടിസ്ഥാന മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയിലെ വുഹാനില്‍ എത്തിച്ചു. കോടികള്‍ വിലവരുന്ന ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണമാണ് പൂര്‍ത്തിയാക്കിയത്. കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.
റിയാദ് ആസ്ഥാനമായുള്ള കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററില്‍ നിന്നാണ് ചൈനയിലേക്കുള്ള ആദ്യ ഘട്ട മെഡിക്കല്‍ സഹായം എത്തിച്ചത്. 60 അള്‍ട്രാ സൌണ്ട് മെഷീനുകള്‍, മുപ്പത് വെന്റിലേറ്ററുകള്‍, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കാനുള്ള 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യ ഘട്ട സഹായത്തിലുള്ളത്. കൊറോണ വൈറസ് പടര്‍ന്ന വുഹാനില്‍ സഹായം എത്തി. ചൈനക്ക് സഹായത്തിന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍രെ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് കിങ് സല്‍മാന്‍ റിഫീല് സെന്റര്‍ ചൈനയ്ക്ക് കരാറുകള്‍ കൈമാറിയിരുന്നു.