World

ആസൂത്രണത്തിന് കൂടുതല്‍ സമയം വേണം; ഋഷി സുനക് സാമ്പത്തിക നയപ്രഖ്യാപനം മൂന്നാഴ്ച നീട്ടി

അന്താരാഷ്ട്ര വിപണിയില്‍ ബ്രിട്ടന്റെ പ്രതാപം പുനസ്ഥാപിക്കുക എന്ന ദൗത്യവുമായി ഭരണത്തിലേറിയ ഋഷി സുനക് സര്‍ക്കാരിന്റെ സാമ്പത്തിക നയപ്രഖ്യാപനം നീട്ടിവച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നയപ്രഖ്യാനം അടക്കമുള്ളവ ഉള്‍പ്പെട്ട പ്രഖ്യാപനം മൂന്നാഴ്ചത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. നവംബര്‍ 17നാകും ഋഷി സുനക് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തുക. പൂര്‍ണ ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞു

ഈ ഘട്ടത്തിലെ നയപ്രഖ്യാപനം ബ്രിട്ടന് അതീവ നിര്‍ണായകമായിരിക്കുന്ന പശ്ചാത്തലത്തില്‍ മതിയായ സമയമെടുത്ത് നയം രൂപീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ പ്രസംഗത്തില്‍ ഋഷി സുനകും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് ബ്രിട്ടന്റെ ദേശീയ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുക. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാകും

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.