പാരിസ്: ഇന്ത്യന്‍ താരം പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. കാനഡയുടെ മിച്ചലെ ലിയെ 21-15, 2-13 എന്ന സ്‌കോറിനാണ് സിന്ധു മറികടന്നത്. രണ്ട് സെറ്റിലും എതിരാളിക്കെതിരെ തുടക്കംമുതല്‍ മുന്നേറിയ സിന്ധു അനായാസ ജയം സ്വന്തമാക്കി. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചവരാനുള്ള ശ്രമത്തിലാണ്.
ലോക ചാമ്ബ്യന്‍ഷിപ്പിലെ കിരീടധാരണത്തിനുശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളില്‍ സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധു ഡെന്മാര്‍ക്ക് ഓപ്പണില്‍ രണ്ടാം റൗണ്ടിലും പുറത്തായി. അടുത്തവര്‍ഷം ഒളിമ്ബിക്‌സ് നടക്കാനിരിക്കെ ശേഷിക്കുന്ന ടൂര്‍ണമെന്റുകളില്‍ സ്ഥരതോടെയുള്ള പ്രകടനമാണ് സിന്ധു ലക്ഷ്യമിടുന്നത്.
ഫ്രഞ്ച് ഓപ്പണില്‍ സിന്ധു ആദ്യ റൗണ്ട് കടന്നപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ശുഭാങ്കര്‍ റോയ് അട്ടിമറി പ്രകടനത്തിലൂടെ രണ്ടാം റൗണ്ടിലെത്തി. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ 15-21, 21-14, 21-17 എന്ന സ്‌കോറിന് ശുഭാങ്കര്‍ മറികടന്നു. ലോക 42-ാം റാങ്കുകാരനായ ശുഭാങ്കര്‍ 17-ാം റാങ്കിലുള്ള എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സൈന നേവാള്‍, പി കശ്യപ്, കെ ശ്രീകാന്ത് തുടങ്ങിയവരെല്ലാം ബുധനാഴ്ച മത്സരത്തിനിറങ്ങും.