World

സമുദ്ര താപനം അനിയന്ത്രിതമായി ഉയരുന്നു; വരാനിരിക്കുന്നത് വന്‍ ദുരന്തം

സമുദ്ര താപനം ക്രമാതീതമായി കൂടുന്നതായി പഠന ഫലങ്ങള്‍. സമുദ്ര ജലത്തിന്‍റെ താപത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

യു.എന്‍ കണക്കാക്കിയ സമുദ്ര താപനത്തിന്‍റെ തോതിന് ക്രമവിരുദ്ധമായാണ് സമുദ്ര ജലത്തിന്‍റെ ചൂട് കൂടിവരുന്നതെന്ന് ജേര്‍ണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റെക്കോര്‍‌ഡ് സമുദ്ര താപനമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിലെ 3900 കേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണ ഫലമാണ് റിപ്പോര്‍ട്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.