ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും 42 പേർ മരിച്ചതായുമാണ് റിപ്പോർട്ട്. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറയുന്നത്.
വാക്‌സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറൻൈറൻ ഏർപ്പെടുത്തുകയാണ് ഉത്തരഉത്തര കൊറിയ. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതാണ് റിപ്പോർട്ട് .
ഉത്തരകൊറിയയിലെ ആരോഗ്യരംഗം ലോകത്തിൽ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വാർത്തകൾ. കൊവിഡ് വാക്‌സിനേഷനോ ആൻറി വൈറൽ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. നേരത്തെ ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്തകൊവിഡ് വാക്‌സിന് ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല.