HEAD LINES World

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി


ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.(Israel-Hamas war death upto 1600)

ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി.

ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലിൽ 900 പേരും ഗാസയിൽ 650 പേരും കൊല്ലപ്പെട്ടു. 30ലെറെ ഇസ്രയേൽ പൗരന്മാർ ഗാസയിൽ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു.