ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, വൈദ്യുതി, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം.നാല് കിലോമീറ്ററില്‍ അധികം നീണ്ടുകിടക്കുന്ന തുരങ്കത്തിന്റെ കവാടം ഈറസ് ക്രോസില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന് യൂനിസ് ബറ്റാലിയന് കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ പറഞ്ഞു.
Related News
കുരങ്ങുപനി: വസൂരി വാക്സിന് ഫലപ്രദമെന്ന് വാദം
കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്സിന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്സിന് 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്സിന് നല്കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്സിന് നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന് ഹോപ്കിന്‍സ് പറഞ്ഞു. കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന് നിര്‍ദേശിച്ചു. […]
അപൂർവയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങൾ
അപൂർവയിനം വെള്ള കംഗാരുവിനെ ഓസ്ട്രേലിയയിൽ കണ്ടെത്തി. ക്വീൻസ് ലാൻഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. പൊതുവെ മാംസത്തിനും ചർമത്തിനും വേണ്ടി വേട്ടയാടപ്പെടുന്ന മൃഗങ്ങളിൽ ഒന്നാണ് കംഗാരുക്കൾ. സസ്യബുക്കുകളായ ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഓസ്ട്രേലിയയിൽ തന്നെയാണ്. നാഗോ സ്റ്റേഷൻ സ്വദേശിയായ സാറ കിന്നൺ മൃഗത്തെ കണ്ടയുടനെ ഫോട്ടോ ക്യാമറയിൽ പകർത്തുകയായിരുന്നു. അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സാറ പ്രതികരിച്ചു. അപൂർവങ്ങളിൽ […]
മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി
മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഗുരുതരമായ പത്ത് കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയിരുക്കുന്നത്. 11 ആഴ്ച നീണ്ട് വിചാരണക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്. മെക്സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമായ സിനോള കാര്‍ട്ടെലിന്റെ തലവനാണ് എല്‍ ചാപ്പോ ഗുസ്മാന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയത്. മെക്സിക്കോയിലെ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ഗുസ്മാന് 2016 ജനുവരിയില്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഗുസ്മാനെ […]