അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും യുഎസ് സെന്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ കെനത്ത് മകെന്‍സി പറഞ്ഞു.
‘തങ്ങളുടെ കേഡര്‍ വികസിപ്പിക്കുന്നതിന് ഐഎസ്‌ഐഎസ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎസ്‌ഐഎസിനെ താലിബാന്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണണം. താലിബാന് ഒരു വലിയ കടമ്പയാണുള്ളത്’. മകെന്‍സി കൂട്ടിച്ചേര്‍ത്തു.
മുന്‍പുണ്ടായിരുന്ന ഐഎസ്‌ഐഎസ് അല്ല ഇപ്പോള്‍ ഉള്ളതെന്നും അവര്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി വരികയാണെന്നും ജനറല്‍ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ 2000ത്തിലധികം ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന്‍ ആന്‍ഡ് സിറിയ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.