International World

കോവിഡ്; 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ച് തുര്‍ക്കി

രാജ്യത്തെ ഏറ്റവു കുറഞ്ഞ പെന്‍ഷന്‍ തുക 230 ഡോളറിലേക്ക് ഉര്‍ത്തി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കോവി‍ഡിന്‍റെ സാഹചര്യത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ബിസിനസിന് നികുതി കുറച്ച് നല്‍കുകയും കുറഞ്ഞ വേതനം ലഭിക്കുന്നവരെയും വിരമിച്ചവരെയും സഹായിക്കുന്നതുമാണ് പാക്കേജ്.

11 മേഖലയിലെ നാഷണല്‍ ഇന്‍ഷൂറന്‍സ് ആറ് മാസത്തേക്ക് ഒഴിവാക്കി. ഹോട്ടല്‍ താമസ നികുതിയും നവംബര്‍ വരെ ഒഴിവാക്കി നല്‍കിയിരിക്കുകയാണ് തുര്‍ക്കി.

രാജ്യത്തെ ഏറ്റവു കുറഞ്ഞ പെന്‍ഷന്‍ തുക 230 ഡോളറിലേക്ക് ഉര്‍ത്തി. കൂടാതെ ആഭ്യന്തര വിമാന സര്‍വീസിന്‍റെ മൂല്യവര്‍ധിത നികുതി മൂന്ന് മാസത്തേക്ക് 18 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിലേക്ക് കുറച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ റദ്ദാക്കിയ തുര്‍ക്കിഷ് എയര്‍ലൈന്‍സിനേയും സഹായിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

191 പേര്‍ക്കാണ് ഇതിനകം തുര്‍ക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.