ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു തീപിടിത്തം. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നായിരുന്നു തീപിടിത്തമെന്നാണ് പ്രാഥമിക നിഗനമം.
അയ്യായിരത്തോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ നേഴ്‌സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണു മരിച്ചവരില്‍ ഏറെയും. നാലു നിലകളുള്ള അബു സിഫിന്‍ പള്ളിയില്‍ രണ്ടാം നിലയിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടവര്‍ രക്ഷപെടാന്‍ തിക്കി തിരക്കയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
തിക്കിലും തിരക്കിലും ഒട്ടേറെ പേര്‍ കോണിപ്പടിയില്‍നിന്നു താഴെവീണു. അഗ്‌നിശമനസേന വേഗമെത്തി തീയണച്ചെങ്കിലും തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ അപകടത്തിലാവുകയായിരുന്നു. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമാണു നൈല്‍ നദീ തീരത്തുള്ള ജീസ.