World

പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്.

കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.