Gulf World

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു.

തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4,13,174 പേർക്ക് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 3,96,604 പേർക്കും ഭേദമായി. ഇന്നലെ 44 പേർ കൂടി ഗുരുതരാവസ്ഥയിലായതോടെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം 1,290 ആയി ഉയർന്നു. ആക്ടീവ് കേസുകൾ കുറഞ്ഞ് 9,657ലെത്തി. 84 ലക്ഷത്തോളം ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.