റിയോ ഡി ജനീറോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ഇരുന്നൂറോളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സൊണാരോ അറിയിച്ചു.
Related News
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്ബെക്കിസ്താനില്‍
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്, ഉസ്ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്ബെക്കിസ്താന് പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി […]
സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കുരുക്ക്
യുകെ സ്കോട്ട്ലൻഡ് യാർഡിലെ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. മെയ് അഞ്ചിന് ഇയാൾക്കെതിരായ ശിക്ഷ വിധിക്കും. ഡ്യൂട്ടിയിലായിരിക്കെ സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ ബേസിക് കമാൻഡ് യൂണിറ്റിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു അർചിത് ശർമ. 2020 ഡിസംബറിലുണ്ടായ ലൈംഗികാതിക്രമക്കേസിനു പിന്നാലെ 2021 ജൂലായിൽ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ നടന്ന വിസ്താരത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടിവെപ്പ്: മൂന്ന് മരണം
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കൊലലപ്പെടുത്തിയതായും വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.