ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും.
വ്യാഴാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ് വാക്സിൻ നൽകുക. ദിവസം 5000 -10000 വാക്സിനേഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.